പി ഐ ടി എൻ ഡി പി എസ് നിയമം

രാജ്യത്ത് മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അനധികൃത കടത്തല്‍ തടയുക എന്ന ലക്ഷ്യത്തോടെ 1988 ൽ ഇന്ത്യാ ഗവൺമെന്റ് പ്രിവന്‍ഷന്‍ ഓഫ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് ഇല്ലിസിറ്റ് ഓഫ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (പിഐടിഎൻഡിപിഎസ് ആക്ട്) നടപ്പാക്കി. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ തടങ്കലിൽ വയ്ക്കാൻ നിയമം അനുവദിക്കുന്നു.
മേല്‍നിയമപ്രകാരമുള്ള തടങ്കൽ കേസുകൾ അവലോകനം ചെയ്യുന്നതിനും തടങ്കൽ തുടരണോ അതോ വ്യക്തിയെ മോചിപ്പിക്കണോ എന്ന് ശുപാർശ ചെയ്യുന്നതിനും ചുമതലപ്പെടുത്തിയ ഒരു ഉപദേശക ബോർഡ് സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രസ്തുത ആക്ടിലുണ്ട്. പി.ഐ.ടി.എൻ.ഡി.പി.എസ് നിയമത്തിൽ വിഭാവനം ചെയ്തിട്ടുള്ള ഉപദേശക ബോര്‍ഡിൽ ഹൈക്കോടതി ജഡ്ജിയോ ഹൈക്കോടതി ജഡ്ജിയായിരുന്നതോ ആയ ഒരു ചെയർമാനും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള മറ്റ് രണ്ട് അംഗങ്ങളും ഉൾപ്പെടുന്നു.
Image

But I must explain to you how all this mistaken idea of denouncing pleasure and praising pain was born and will give you a complete account of the system and expound the actual teachings of the great explore

Contact Info