ഉപദേശക ബോർഡിൻ്റെ നടപടികൾ
- കാപ്പ നിയമ പ്രകാരം തടങ്കലിനു ഉത്തരവായ കേസുകൾ അഭിപ്രായത്തിനായി ലഭിക്കുന്ന മുറക്ക് ആയതു സംബന്ധിച്ച് സമർപ്പിക്കുന്ന വിശദശാംശങ്ങൾ മറ്റു വ്യക്തികളിൽ നിന്നോ ശിക്ഷിക്കപ്പെട്ട വ്യക്തിയിൽ നിന്നോ ശേഖരിക്കുന്ന മറ്റു വിശദവിവരങ്ങളുടെയും അടിസ്ഥാനത്തിൽ ശിക്ഷയ്ക്കപ്പെട്ട വ്യക്തിയുടെ അഭ്യർത്ഥനപ്രകാരം ടിയാനെ നേരിൽ കേട്ടതിനു ശേഷവും ഉപദേശക ബോർഡ് റിപ്പോർട്ട് നൽകുന്നു. പ്രസ്തുത റിപ്പോർട്ടിലെ പ്രത്യേക ഖണ്ഡികയായി തന്നെ തടങ്കലിനുള്ള മതിയായ കാരണമുണ്ടോയെന്നു ബോർഡിൻ്റെ അഭിപ്രായം 9 ആഴ്ചക്കകം ലഭ്യമാക്കുന്നതാണ്
- ഉപദേശക ബോർഡിലെ അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായം ബോർഡിൻ്റെ അഭിപ്രായമായി കണക്കാക്കുന്നു. സമിതി അംഗത്തിന്റെ ഹാജരില്ലായ്മ സമിതിയുടെ തീരുമാനത്തെ അസാധുവാക്കുന്നില്ല.
- തടങ്കലിന് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് ഉപദേശക ബോർഡിൻ്റെ അനുവാദത്തോടെ അഭിഭാഷകരെ ബോർഡ് മുൻപാകെ ഹാജരാകുന്നതിനായി ചുമതലപ്പെടത്താവുന്നതാണ്. തടങ്കലിന് ഉത്തരവാകുന്നതിനു മതിയായ കാരണമുണ്ടെന്നു ബോർഡ് അഭിപ്രായപ്പെടുന്ന കേസുകളിൽ സർക്കാർ തടങ്കലിനുള്ള ഉത്തരവ് സ്ഥിരീകരിക്കുകയും മറിച്ച് മതിയായ കാരണം ബോർഡ് റിപ്പോർട്ട് ചെയ്യാത്ത കേസുകളിൽ തടങ്കൽ ഉത്തരവ് സർക്കാർ റദ്ദാക്കുകയും ശിക്ഷിക്കപ്പെട്ടയാളെ മോചിപ്പിക്കുകയും ചെയ്യുന്നു.