അംഗങ്ങൾ

ശ്രീ മുഹമ്മദ് വസീം
(മുൻ ജില്ലാ ജഡ്ജി)
ചെറു വിവരണം
- എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി.
- 1989 ൽ കേരള സിവിൽ ജുഡീഷ്യൽ സർവ്വീസിൽ മജിസ്‌ട്രേട്ട് ആയി ജോലിയിൽ പ്രവേശിച്ചു.
- മജിസ്‌ട്രേട്ട്, മുൻസിഫ്, സബ് ജഡ്ജി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്, അഡീഷണൽ ജില്ലാ ജഡ്ജി , NDPS കോടതി സ്‌പെഷ്യൽ ജഡ്ജി, കുടുംബക്കോടതി സ്‌പെഷ്യൽ എന്നി തസ്തികകളിൽ സേവനമനുഷ്ഠിച്ചു.
- ജില്ലാ ജഡ്ജി(സൂപ്പർ ടൈം സ്കെയിൽ) തസ്തികയിൽ തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി 2021 ൽ വിരമിച്ചു.
- 18-12-2022 ൽ സംസ്ഥാന സർക്കാർ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമുള്ള ഉപദേശക ബോർഡ് പുനഃസംഘടിപ്പിക്കുകയും ശ്രീ മുഹമ്മദ് വസീം പ്രസ്തുത ഉപദേശക ബോർഡിൻ്റെ അംഗമായി നിയമിക്കപ്പെടുകയും ഇപ്പൊൾ തൽസ്ഥാനത്തു സേവനമനുഷ്ഠിച്ചു വരികയുമാണ്.

അഡ്വ.പി.എൻ.സുകുമാരൻ
(മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ)
ചെറു വിവരണം
- എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി.
- 26-01-1986 ൽ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തു.
- 1997 മുതൽ 2001 വരെ ഗവൺമെന്റ് പ്ലീഡർ ആയും, 2006 മുതൽ 2010 വരെ സീനിയർ ഗവൺമെന്റ് പ്ലീഡർ ആയും ബഹു.കേരള ഹൈക്കോടതിയിൽ സേവനം അനുഷ്ടിച്ചു.
- 2010 മുതൽ 2011 വരെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായി ബഹു.കേരള ഹൈക്കോടതിയിൽ സേവനം അനുഷ്ടിച്ചു.
- 18-12-2022 ൽ സംസ്ഥാന സർക്കാർ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമുള്ള ഉപദേശക ബോർഡ് പുനഃസംഘടിപ്പിക്കുകയും അഡ്വ.പി.എൻ.സുകുമാരൻ പ്രസ്തുത ഉപദേശക ബോർഡിൻ്റെ അംഗമായി നിയമിക്കപ്പെടുകയും ഇപ്പൊൾ തൽസ്ഥാനത്തു സേവനമനുഷ്ഠിച്ചു വരികയുമാണ്.