വസ്തുതകളുടെയും കാരണങ്ങളുടെയും പ്രസ്താവന
കാപ്പ ഉപദേശക ബോര്‍ഡ്
-
സംസ്ഥാനത്തിന്റെയും പൗരന്മാരുടെയും സാമ്പത്തികവും, ഭൗതികവുമായ സുരക്ഷക്ക് സംഘടിതമായ കുറ്റകൃത്യങ്ങൾ ഭീഷണിയാണ്. ഇത്തരം പ്രവർത്തികൾ വർധിക്കുന്നത് മുൻകൂട്ടിയുള്ള ആസൂത്രണം, കുറ്റകൃത്യങ്ങളുടെ ശൃoഘല, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെയുള്ള ലാഭം എന്നിവ മുഖേനയാണ്. ഇത്തരം കുറ്റവാളികൾ തങ്ങളെ എതിർക്കുന്ന പൗരന്മാരെ ഭീഷണപ്പെടുത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. നിയമത്തെ ദുരൂപയോഗം ചെയ്യുന്നതിൽ നിന്ന് സാധാരണ പൗരന്മാർക്കുക്കുള്ള പരിരക്ഷകൾ ചൂഷണം ചെയ്ത് ഈ സംഘടിത കുറ്റവാളികൾ വിജയകരമായ അന്വേഷണത്തെയും കോടതി വ്യവഹാരത്തെയും അട്ടിമറിക്കുന്നു.
-
പൊതുജനങ്ങളുടെ സമാധാനത്തിനും സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും താല്പര്യ സംരക്ഷണാർത്ഥവും സംഘടിത കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ നിലവിലെ നിയമങ്ങൾ അപര്യാപ്തമായതിനാൽ ആയതു നിയന്ത്രിക്കുന്നതിനായി നിയമ നിർമ്മാണം അനിവാര്യമായി വന്നു.
-
മേൽ സാഹചര്യത്തിൽ സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങളുടെ നിയന്ത്രണത്തിനായി ഒരു നിയമ നിർമ്മാണം നടത്തുന്നതിന് സർക്കാർ തീരുമാനിക്കുനയുണ്ടായി.
-
കേരള നിയമസഭാ സമ്മേളന കാലയളവല്ലാത്തതിനാൽ പ്രസ്തുത നിയമനിർമ്മാണം അടിയന്തിരമായതിനാലും 2006 ഡിസംബർ 13 നു ബഹു. കേരള ഗവർണർ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ) ഓർഡിനൻസ് 2006 പ്രഖ്യാപിക്കുകയും ആയതു 13-12-2006 ലെ കേരള അസാധാരണ ഗസറ്റ് നം.1973 ലെ 2006 ലെ ഓർഡിനൻസ് നം.60 ആയി പ്രസിദ്ധീകരിക്കുകയുമുണ്ടായി.പിന്നീട് 2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ) നിയമം പുറപ്പെടുവിച്ചു.
മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അനധികൃത കടത്തല്‍ തടയൽ നിയമം (പിഐടിഎൻഡിപിഎസ് നിയമം), 1988
-
മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അനധികൃത കടത്ത് ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നു, ഈ പ്രവർത്തനങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തികളെയും രീതിയെയും കണക്കിലെടുക്കുകയും അത്തരം പ്രവർത്തനങ്ങൾ രഹസ്യമായി സംഘടിപ്പിക്കുകയും അനധികൃത ഗതാഗതത്തിന് ഇരയാകാൻ സാധ്യതയുള്ള ചില പ്രദേശങ്ങളിൽ നടത്തുകയും ചെയ്യുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഫലപ്രദമായ പ്രതിരോധം ആവശ്യമായി വരുന്നു. ആയത് പ്രതിരോധിക്കുന്നതിനായി മേൽപ്പറഞ്ഞ പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ട വ്യക്തിയെ തടങ്കലിൽ വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 1988-ൽ മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അനധികൃത കടത്തല്‍ തടയൽ നിയമം (PITNDPS) നിയമം കൊണ്ടുവന്നു.
കണ്‍സര്‍വേഷന്‍ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആന്‍റ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ലിംഗ് ആക്ടിവിറ്റീസ് ആക്ട് (കോഫെപോസ ആക്റ്റ്) 1984
-
വിദേശനാണ്യ സംരക്ഷണത്തിന്‍റെ ലംഘനവും കള്ളക്കടത്ത് പ്രവർത്തനങ്ങളും ദേശീയ സമ്പദ്‌വ്യവസ്ഥയെയും അതുവഴി രാജ്യത്തിന്‍റെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നു. വിദേശനാണ്യം സംരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയുന്നതിനും ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ തടങ്കലിൽ വയ്ക്കുന്നതിനുമായി 1974-ൽ കോഫെപോസ നിയമം നിലവിൽ വന്നു.
എൻ.എസ്.എ നിയമം
-
ദേശീയ സുരക്ഷ നിലനിർത്തുന്നതിനായി എൻഎസ്എ നിയമം 1980- ൽ നിലവിൽ വന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ വ്യക്തിയെ തടങ്കലിൽ വയ്ക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് NSA നിയമം