പ്രവർത്തന പദ്ധതി

കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ) നിയമം 2007 – (കാപ്പ) ഉപദേശക ബോർഡ് - പ്രവർത്തന പദ്ധതി.

വകുപ്പ് 3 (1) - റഫറൻസ് കേസുകൾ:

കുപ്രസിദ്ധനായ ഗുണ്ടയെയോ റൗഡിയെയോ തടങ്കലിൽ വയ്ക്കുന്നതിന് സ്പോൺസറിംഗ് അധികാരിയായ ജില്ലാ പോലീസ് മേധാവി തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ മജിസ്‌ട്രേറ്റ് & ജില്ലാ കളക്ടർക്ക് ശിപാർശ സമർപ്പിക്കുന്നു. പ്രസ്തുത ശിപാർശ പരിശോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് & ജില്ലാ കളക്ടർ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയും ആയത് സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) റിപ്പോർട്ട് ചെയ്യുന്നതുമാണ്. ആയതു സംബന്ധിച്ച സാഹചര്യം സർക്കാർ കാപ്പ ഉപദേശക ബോർഡിന് മുൻപാകെ സമർപ്പിക്കുന്നു. ഈ റഫറൻസ് കാപ്പ ഉപദേശക ബോർഡ് പരിശോധിച്ച് ആവശ്യമായ രേഖകൾ വരുത്തുകയും ആവശ്യമെങ്കിൽ ഹിയറിംഗ് നടത്തുകയും ചെയ്തശേഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നു. പ്രസ്തുത റിപ്പോർട്ട് പ്രകാരം തടങ്കലിനു മതിയായ കരണങ്ങളുണ്ടോ ഇല്ലയോ എന്ന് അറിയിക്കുകയും സർക്കാരിനോട് അതനുസരിച്ചു സ്ഥിരീകരണ ഉത്തരവിറക്കുന്നതിനോ വിടുതൽ ചെയ്യുന്നതിനോ ബോർഡ് ശിപാർശ ചെയ്യുന്നു.

വകുപ്പ് 15 (1) - ഒ.പി. കേസുകൾ:

കുപ്രസിദ്ധനായ ഗുണ്ടയെയോ റൗഡിയെയോ നാട് കടത്തുന്നതിനോ പ്രവേശനം നിയന്ത്രിക്കുന്നതിനോ സ്പോൺസറിംഗ് അധികാരിയായ ജില്ലാ പോലീസ് മേധാവി, നാടുകടത്തൽ ഉത്തരവിടുന്ന അധികാരിയായ ഡി.ഐ.ജി.(ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്) യുടെ പദവിയിൽ കുറയാത്ത പോലീസ് അധികാരിക്കോ ജില്ലാ മജിസ്‌ട്രേട്ടിനോ ശിപാർശ സമർപ്പിക്കുന്നു. പ്രസ്തുത ശിപാർശ പരിശോധിച്ച് നാടുകടത്തൽ അധികാരി ഉത്തരവ് പുറപ്പെടുവിക്കുന്നു. പ്രസ്തുത ഉത്തരവിനെതിരെ ശിക്ഷിക്കപ്പെട്ട വ്യകതിക്കു ഉപദേശക ബോർഡിന് മുൻപാകെ പരാതി സമർപ്പിക്കാവുന്നതാണ്. മേൽ പരാതി ഉപദേശക ബോർഡ് പരിശോധിച്ച് ആവശ്യമെങ്കിൽ ഹിയറിംഗ് നടത്തിയതിനു ശേഷം പ്രസ്തുത നാടുകടത്തൽ ഉത്തരവ് ഭേദഗതി വരുത്തുകയോ, റദ്ദാക്കുകയോ, സ്ഥിരീകരിക്കുകയോ ചെയ്യുന്നതാണ്.

ഡീറ്റെയ്‌നിങ് അധികാരി:

ക്രമ നമ്പർ ജില്ല ഡീറ്റെയ്നിങ് അധികാരി വെബ് അഡ്രസ്
1 തിരുവനന്തപുരം ജില്ലാമജിസ്ട്രേറ്റ് & ജില്ലാകളക്ടർ https://trivandrum.nic.in
2 കൊല്ലം ,, https://kollam.nic.in
3 പത്തനംതിട്ട ,, https://pathanamthitta.nic.in
4 ആലപ്പുഴ ,, https://alappuzha.nic.in
5 കോട്ടയം ,, https://kottayam.nic.in
6 ഇടുക്കി ,, https://idukki.nic.in
7 എറണാകുളം ,, https://ernakulam.nic.in
8 തൃശൂർ ,, https://thrissur.nic.in
9 പാലക്കാട് ,, https://palakkad.nic.in
10 മലപ്പുറം ,, https://malappuram.nic.in
11 കോഴിക്കോട് ,, https://kozhikode.nic.in
12 വയനാട് ,, https://wayanad.gov.in
13 കണ്ണൂർ ,, https://kannur.nic.in
14 കാസറഗോഡ് ,, https://kasargod.nic.in

സ്പോൺസറിംഗ് അധികാരി:

ക്രമ നമ്പർ ജില്ല സ്പോൺസറിംഗ്  അധികാരി വെബ് അഡ്രസ്
1   തിരുവനന്തപുരം   കമ്മീഷണർ ഓഫ് പോലീസ്   തിരുവനന്തപുരം സിറ്റി https://tvmcity.keralapolice.gov.in
ജില്ലാ പോലീസ് ചീഫ് തിരുവനന്തപുരം റൂറൽ https://tvmrural.keralapolice.gov.in
2   കൊല്ലം   കമ്മീഷണർ ഓഫ് പോലീസ് കൊല്ലം സിറ്റി https://kollamcity.keralapolice.gov.in
ജില്ലാ പോലീസ് ചീഫ് കൊല്ലം റൂറൽ https://kollamrural.keralapolice.gov.in
3 പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് പത്തനംതിട്ട https://pathanamthitta.keralapolice.gov.in
4 ആലപ്പുഴ ജില്ലാ പോലീസ് ചീഫ് ആലപ്പുഴ https://alappuzha.keralapolice.gov.in
5 കോട്ടയം ജില്ലാ പോലീസ് ചീഫ് കോട്ടയം https://kottayam.keralapolice.gov.in
6 ഇടുക്കി ജില്ലാ പോലീസ് ചീഫ് ഇടുക്കി https://idukki.keralapolice.gov.in
7   എറണാകുളം   കമ്മീഷണർ ഓഫ് പോലീസ് എറണാകുളം സിറ്റി https://kochicity.keralapolice.gov.in
ജില്ലാ പോലീസ് ചീഫ് എറണാകുളം റൂറൽ https://ernakulamrural.keralapolice.gov.in
8   തൃശൂർ   കമ്മീഷണർ ഓഫ് പോലീസ് തൃശൂർ സിറ്റി https://thrissurcity.keralapolice.gov.in
ജില്ലാ പോലീസ് ചീഫ്,  തൃശൂർ റൂറൽ https://thrissurrural.keralapolice.gov.in
9 പാലക്കാട് ജില്ലാ പോലീസ് ചീഫ് പാലക്കാട് https://palakkd.keralapolice.gov.in
10 മലപ്പുറം ജില്ലാ പോലീസ് ചീഫ് മലപ്പുറം https://malappuram.keralapolice.gov.in
11   കോഴിക്കോട്   കമ്മീഷണർ ഓഫ് പോലീസ് കോഴിക്കോട് സിറ്റി https://kozhikodecity.keralapolice.gov.in
ജില്ലാ പോലീസ് ചീഫ് കോഴിക്കോട് റൂറൽ https://kozhikoderural.keralapolice.gov.in
12 വയനാട് ജില്ലാ പോലീസ് ചീഫ് വയനാട് https://wayanad.keralapolice.gov.in
13   കണ്ണൂർ   കമ്മീഷണർ ഓഫ് പോലീസ് കണ്ണൂർ സിറ്റി https://kannurcity.keralapolice.gov.in
ജില്ലാ പോലീസ് ചീഫ് കണ്ണൂർ റൂറൽ https://kannurrural.keralapolice.gov.in
14 കാസറഗോഡ് ജില്ലാ പോലീസ് ചീഫ് കാസറഗോഡ് https://kasaragod.keralapolice.gov.in

പുറത്താക്കൽ / നാടുകടത്തൽ അധികാരി:

ക്രമ നമ്പർ   ജില്ല പുറത്താക്കൽ / നാടുകടത്തൽ അധികാരി
  1   തിരുവനന്തപുരം ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്,  തിരുവനന്തപുരം റേഞ്ച്.
  2   എറണാകുളം     ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, എറണാകുളം റേഞ്ച്
  3   തൃശൂർ   ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, തൃശൂർ റേഞ്ച്
  4   കണ്ണൂർ   ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, കണ്ണൂർ റേഞ്ച്
Image

But I must explain to you how all this mistaken idea of denouncing pleasure and praising pain was born and will give you a complete account of the system and expound the actual teachings of the great explore

Contact Info