മിഷൻ & വിഷൻ

ഉപദേശകബോര്‍ഡ് , കാപ്പ നിയമം

ദൗത്യം

2007-ലെ കാപ്പ നിയമം വകുപ്പ് 3(1) പ്രകാരം തടങ്കലിലാക്കുന്ന കേസുകളില്‍ പ്രസ്തുത തടങ്കലിന് ഉത്തരവാകുന്നതിന് മതിയായ കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ച് സര്‍ക്കാരിന് അഭിപ്രായം ലഭ്യമാക്കുക. കാപ്പ നിയമം വകുപ്പ് 15(1) പ്രകാരമുള്ള നാടുകടത്തലിനെതിരെ വ്യക്തികള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ പരിശോധിച്ച് നാടുകടത്തല്‍ ഉത്തരവ് റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്യുക. കാപ്പ നിയമത്തെ സംബന്ധിച്ച് സര്‍ക്കാരിന് നിയമപരമായ സ്പഷ്ടീകരണം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഭേദഗതി, ശിപാര്‍ശകള്‍ ഇവ സമര്‍പ്പിക്കുക.

ദര്‍ശനം

കേരള സംസ്ഥാനത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുത്തതിനും നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനായിട്ടാണ് 2007-ലെ കാപ്പ നിയമം പുറപ്പെടുവിച്ചത്. സംസ്ഥാനത്തിന്‍റെയും സമൂഹത്തിന്‍റേയും വ്യക്തികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് മേല്‍ നിയമം നടപ്പിലാക്കിയിട്ടുള്ളത്. കാപ്പ നിയമം നീതിപൂര്‍വ്വമായി നടപ്പിലാക്കുന്നു എന്നും ആയത് ദുരുപയോഗപ്പെടുത്തുന്നില്ലെന്നുംഉറപ്പാക്കുന്നതിനും അതോടൊപ്പം കുറ്റാരോപിതരുടെ മൗലീകാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉപദേശകബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നു.

ഉപദേശക ബോർഡ്, PITNDPS നിയമം

ദൗത്യം

മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അനധികൃത കടത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് സർക്കാരിന് അഭിപ്രായം കൈമാറുക. PITNDPS നിയമവുമായി ബന്ധപ്പെട്ട നിയമപരമായ വിശദീകരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ശുപാര്‍ശകളും സർക്കാരിന് കൈമാറുക.

ദര്‍ശനം

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ അനധികൃത കടത്ത് തടയുന്നതിനും ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും PITNDPS നിയമം നിലവിൽ വന്നു. ഉപദേശക ബോർഡ് നിയമത്തിന്‍റെ ഫലപ്രദവും വിവേചനരഹിതവുമായ പ്രയോഗം ഉറപ്പാക്കുകയും പ്രതിയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.

ഉപദേശക ബോർഡ് ,കോഫെപോസ നിയമം

ദൗത്യം

COFEPOSA നിയമവുമായി ബന്ധപ്പെട്ട കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള അഭിപ്രായം സർക്കാരിന് കൈമാറുക. COFEPOSA നിയമവുമായി ബന്ധപ്പെട്ട നിയമപരമായ വ്യക്തത, മാർഗ്ഗനിർദ്ദേശങ്ങൾ, ശുപാര്‍ശകൾ എന്നിവ സർക്കാരിന് കൈമാറുക.

ദര്‍ശനം

വിദേശനാണ്യത്തിന്‍റെ സംരക്ഷണത്തിനും വർദ്ധനയ്ക്കും വേണ്ടിയും കള്ളക്കടത്ത് പ്രവർത്തനങ്ങളും ബന്ധപ്പെട്ട കാര്യങ്ങളും തടയുന്നതിനുമായി കോഫെപോസ നിയമം നിലവിൽ വന്നു. നിയമത്തിന്‍റെ ഫലപ്രദവും വിവേചനരഹിതവുമായ പ്രയോഗം ഉപദേശക ബോർഡ് ഉറപ്പാക്കുകയും പ്രതിയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.

ഉപദേശക ബോർഡ് , NSA നിയമം

ദൗത്യം

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട വ്യക്തികളെ തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള അഭിപ്രായം സർക്കാരിന് കൈമാറുക. എൻഎസ്എ നിയമവുമായി ബന്ധപ്പെട്ട നിയമപരമായ വിശദീകരണങ്ങളും മാർഗനിർദ്ദേശങ്ങളും ശിപാര്‍ശകളും സർക്കാരിന് കൈമാറുക.

ദര്‍ശനം

ദേശീയ സുരക്ഷ നിലനിർത്തുന്നതിനായി എൻഎസ്എ നിയമം നിലവിൽ വന്നു. ഉപദേശക ബോർഡ് നിയമത്തിന്‍റെ ഫലപ്രദവും വിവേചനരഹിതവുമായ പ്രയോഗം ഉറപ്പാക്കുകയും പ്രതിയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.
Image

But I must explain to you how all this mistaken idea of denouncing pleasure and praising pain was born and will give you a complete account of the system and expound the actual teachings of the great explore

Contact Info